ജര്‍മനിയില്‍ കൃതജ്ഞതാബലി ജൂലൈ 9 ന് കൊളോണ്‍ ഡോം കത്തീഡ്രലില്‍

News Photo 1 - Germany - Otta Nottathil - danke_messe_st_chavara_st_evuphrasia
കൊളോണ്‍ : സിഎംഐ സഭയുടെ സ്ഥാപകന്‍ ഫാ. ചാവറ കുറിയാക്കോസ് ഏലിയാസച്ചനെയും സി.ഏവുപ്രാസി അമ്മയെയും വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയതിന്റെ പത്താം വാര്‍ഷികത്തിന്റെ കൃതജ്ഞതാബലി കൊളോണ്‍ ഡോം കത്തീഡ്രലില്‍ നടക്കും. ജൂലൈ 9 ന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് കൊന്തനമസ്ക്കാരത്തോടുകൂടി ആരംഭിയ്ക്കും. തുടര്‍ന്ന് 6.30 ന് കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജര്‍മനിയില്‍ സേവനം അനുഷ്ടിക്കുന്ന 150 ലധികം സിഎംഐ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ ദിവ്യബലി ഉണ്ടായിരിയ്ക്കും.

കര്‍മ്മങ്ങളിലേയ്ക്ക് ജര്‍മനിയിലെ സിഎംഐ സഭയുടെ ഡെലിഗേഷന്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ് വടക്കിനേഴത്ത് ഏവരേയും സ്നഹപൂര്‍വം ക്ഷണിയ്ക്കുന്നതായി അറിയിച്ചു.
2014 നവം 23 നാണ് ചാവറയച്ചനെയും ഏവുപ്രാസിയമ്മയെയും ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനില്‍ വെച്ച് വിശുദ്ധരായി പ്രഖ്യാപിച്ചത്.

ജര്‍മനിയില്‍ നിന്നും ഇഗ്നേഷ്യസച്ചന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം വത്തിക്കാനിലെത്തി വിശുദ്ധപ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, സിഎംഐ (10 ഫെബ്രുവരി 1805 ~ 3 ജനുവരി 1871) സീറോ~മലബാര്‍ കത്തോലിക്കാ പുരോഹിതനും മതവിശ്വാസിയും തത്ത്വചിന്തകനും സാമൂഹിക പരിഷ്കര്‍ത്താവുമാണ്. ഇന്ത്യക്കാരനായ ആദ്യത്തെ വിശുദ്ധനാണ് ചാവറയച്ചന്‍. പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ മലബാര്‍ സഭയിലെ അംഗമായിരുന്നു.

സീറോ മലബാര്‍ സഭയിലെ കര്‍മ്മലീറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ), സ്ത്രീകള്‍ക്കായുള്ള സമാനമായ കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നിവയുടെ സഹസ്ഥാപകനും ആദ്യ മുന്‍ ജനറലുമായിരുന്നു.
ജനുവരി 3 നാണ് ചാവറയച്ചന്റെ പെരുന്നാള്‍.

സീറോ മലബാര്‍ സഭയിലെ ഒരു ഇന്ത്യന്‍ കര്‍മ്മലീത്താ സന്യാസിനിയായിരുന്നു എവുഫ്രേസ്യാമ്മ എലുവത്തിങ്കല്‍ (ജനനം റോസ എലുവത്തിങ്കല്‍; 17 ഒക്ടോബര്‍ 1877 ~ 29 ഓഗസ്ററ് 1952). എവുഫ്രേസ്യാമ്മക്ക് ഒരു കുടുംബത്തെക്കുറിച്ചുള്ള ഒരു ദര്‍ശനം ഉണ്ടായി. ആ സമയത്ത് അവര്‍ക്ക് വളരെക്കാലമായി ഉണ്ടായിരുന്ന അസുഖം ഭേദമായി. വിശുദ്ധ യോഹന്നാന്‍ സ്നാപകന്റെ ശിരഛേദം ഓഗസ്ററ് 29 ന് ആഘോഷിക്കുന്നതിനാല്‍, വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ ഓഗസ്ററ് 30 നാണ് നടത്തുന്നത്.
- dated 06 Jul 2024

Comments:

Keywords: Germany - Otta Nottathil - danke_messe_st_chavara_st_evuphrasia Germany - Otta Nottathil - danke_messe_st_chavara_st_evuphrasia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

BMW_rush_on_severance_packages_everyone_wants_oct_5_2026
ജര്‍മനി വന്‍ തുകയുടെ നഷ്ടപരിഹാര പാക്കേജ്; ജോലി രാജിവെക്കാന്‍ ബി.എം.ഡബ്ള്യു ജീവനക്കാരുടെ വന്‍ പ്രവാഹം; അപേക്ഷാ പോര്‍ട്ടല്‍ താല്‍ക്കാലികമായി പൂട്ടി കമ്പനി
sugar_tax_germany_german_ministry_approved_oct_14_2026
ജര്‍മനി ജര്‍മ്മനിയില്‍ ശീതളപാനീയങ്ങള്‍ക്ക് പഞ്ചസാര നികുതി വരുന്നു; ഫെഡറല്‍ മന്ത്രിസഭയുടെ അംഗീകാരം
kerosin_scarcity_lufthansa_oct_14_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വിമാന ഇന്ധന ക്ഷാമം രൂക്ഷം; പുറത്തുനിന്ന് ഇന്ധനം കരുതാന്‍ പൈലറ്റുമാര്‍ക്ക് ലുഫ്താന്‍സയുടെ അടിയന്തര നിര്‍ദ്ദേശം
fire_disaster_bochum_three_malayalees_died_oct_14_2026
ജര്‍മനി ബോഹും അപ്പാര്‍ട്ട്മെന്റ് തീപിടുത്തം: മരണപ്പെട്ട മൂന്ന് പേരും മലയാളികള്‍; കൊല്ലപ്പെട്ടത് അഞ്ജലി, സിവിന്‍, നോവ എന്നിവര്‍; കേരളത്തെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി തീരാദുരന്തം
sayanth_sonu_funeral_oct_15_2026_chalakudy
ജര്‍മനി സായന്ത് സോനു ജര്‍മനിയില്‍ നിര്യാതനായി
ജര്‍മനി ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം: മരിച്ചത് മൂന്ന് യുവമലയാളികള്‍ ; മനഃപൂര്‍വ്വമുള്ള തീവെയ്പ്പെന്ന് സ്ഥിരീകരണം; 5 പേര്‍ ആശുപത്രിയില്‍ ; 41~കാരനായ അയല്‍വാസി കസ്ററഡിയില്‍
three_malayalees_die_in_apartment_fire_bochum_on_13_oct_2026
ജര്‍മനി ജര്‍മ്മനിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് മൂന്ന് യുവമലയാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തത്തിന് കാരണം മനഃപൂര്‍വ്വമുള്ള തീവെപ്പെന്ന് സംശയം